---
title: "വന്ദേഭാരത് കേരളത്തിലേക്കും: പാത ഇരട്ടിപ്പിക്കലിനു പണം അനുവദിച്ചെന്നു റെയിൽവേ മന്ത്രി"
english_title: "Vandebharat to Kerala too"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94546/vandebharat-to-kerala-too"
published_at: "2023-02-04T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddf816b06e7_Screenshot_2023-02-04-11-31-47-83_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വന്ദേഭാരത് കേരളത്തിലേക്കും: പാത ഇരട്ടിപ്പിക്കലിനു പണം അനുവദിച്ചെന്നു റെയിൽവേ മന്ത്രി

> **Lead Summary:**  **ഡൽഹി**: കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറ് കോടിയുൾപ്പെടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.

## Article Content

 **ഡൽഹി**: കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് നൂറ് കോടിയുൾപ്പെടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി ഡൽഹിയിൽ വ്യക്തമാക്കി.

സംസ്ഥാനം ഏറെക്കാലമായി സഹായം ആവശ്യപ്പെടുന്ന അങ്കമാലി-ശബരി റെയിൽപ്പാതക്കായി ഇത്തവണ 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും ബജറ്റിൽ വകയിരുത്തി.കേരളം സമർപ്പിച്ച സിൽവർ ലൈൻ പദ്ധതിയെ സുതാര്യമായാണ് കേന്ദ്രം പരിഗണിച്ചത്.

ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പറ്റില്ല. പദ്ധതിക്കായി കണക്കാക്കിയ തുക വളരെ അധികമാണ്. വൈകാതെ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94546/vandebharat-to-kerala-too)