---
title: "വളപട്ടണം പുഴയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ്: പ്രവേശനം നിരോധിച്ചു"
english_title: "Floating bridge on Valapatnam river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94563/floating-bridge-on-valapatnam-river"
published_at: "2023-02-04T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de04e0a887a_Screenshot_2023-02-04-12-34-47-61_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# വളപട്ടണം പുഴയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ്: പ്രവേശനം നിരോധിച്ചു

> **Lead Summary:** **വളപട്ടണം**: പുഴയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം വിനോദസഞ്ചാരവകുപ്പ് അധികൃതർ നിരോധിച്ചു. ഒഴിവുദിനങ്ങളിൽ കുട്ടികളടക്കം കുടുംബസമേതം ബ്രിഡ്ജിൽ കയറി ഉല്ലസിക്കാറുണ്ട്. കൈവരിയില്ലാതെ കയറുന്നത് അപകടത്തിന്‌ കാരണമാകുമെന്ന് കാണിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

## Article Content

**വളപട്ടണം**: പുഴയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം വിനോദസഞ്ചാരവകുപ്പ് അധികൃതർ നിരോധിച്ചു. ഒഴിവുദിനങ്ങളിൽ കുട്ടികളടക്കം കുടുംബസമേതം ബ്രിഡ്ജിൽ കയറി ഉല്ലസിക്കാറുണ്ട്. കൈവരിയില്ലാതെ കയറുന്നത് അപകടത്തിന്‌ കാരണമാകുമെന്ന് കാണിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇതിനിടയിൽ വളപട്ടണത്തെ സാമൂഹികപ്രവർത്തകൻ കെ.സി. സലീം വളപട്ടണം പോലീസ്, വിനോദസഞ്ചാരവകുപ്പ്, തഹസിൽദാർ, കളക്ടർ, വളപട്ടണം ഗ്രാമപ്പഞ്ചായത്ത് എന്നിവർക്ക് പരാതിയും നൽകി. നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മാധ്യമങ്ങളുടെ വാർത്ത ചൂണ്ടിക്കാട്ടി സലീം ബ്രിഡ്ജിൽ കൊടിനാട്ടി പ്രതിഷേധസമരവും തുടങ്ങി.

പ്രശ്നം ഉന്നതകേന്ദ്രങ്ങളിൽ എത്തി. അധികൃതർ ബ്രിഡ്ജിന് ചുറ്റും വേലികെട്ടി തടഞ്ഞു. സൂചകബോർഡും സ്ഥാപിച്ചു. ഇതോടെ സലീം സമരവും പിൻവലിച്ചു. ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും പൂർത്തിയായാൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്നും അധികൃതർ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94563/floating-bridge-on-valapatnam-river)