---
title: "ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശിൽ പിഞ്ചുകുഞ്ഞ് മരിച്ചു"
english_title: "Toddler dies in Madhya Pradesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94586/toddler-dies-in-madhya-pradesh"
published_at: "2023-02-04T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de10c845ad3_Screenshot_2023-02-04-13-02-19-21_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് 51 തവണ പൊള്ളിച്ചു; മധ്യപ്രദേശിൽ പിഞ്ചുകുഞ്ഞ് മരിച്ചു

> **Lead Summary:** **മധ്യപ്രദേശ്**: മധ്യപ്രദേശിൽ മന്ത്രവാദ ചികിത്സയെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടർന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരിൽ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്.

## Article Content

**മധ്യപ്രദേശ്**: മധ്യപ്രദേശിൽ മന്ത്രവാദ ചികിത്സയെ തുടർന്ന് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ന്യൂമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെത്തുടർന്നാണ് പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. രോഗം മാറാനെന്ന പേരിൽ 51 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപ്പിച്ചത്.

മന്ത്രവാദ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞില്ലദാരുണമായ സംഭവം. 15 ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞിന് ന്യുമോണിയ ബാധിക്കുന്നത്. ശ്വാസമെടുക്കുന്നതിനും കുട്ടിയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരത കാണിക്കുന്നത്.  ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. രോഗമുള്ള കുഞ്ഞിനോട് അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അംഗനവാടി ജീവനക്കാരി ഇരുമ്പ് ദണ്ഡ് കുഞ്ഞിന്റെ ശരീരത്തിൽ വയ്ക്കരുതെന്ന്  ഉപദേശിച്ചിരുന്നുവെന്ന് ജില്ലാ കളക്ടർ വന്ദന വൈദ് പറഞ്ഞുകുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94586/toddler-dies-in-madhya-pradesh)