---
title: "പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Fourteenth Five Year Plan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94625/fourteenth-five-year-plan"
published_at: "2023-02-04T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de2ef9bd309_Screenshot_2023-02-04-14-25-16-52_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **ഏരുവേശ്ശി**: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങ് ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

## Article Content

**ഏരുവേശ്ശി**: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങ് ഇരിക്കൂർ എം എൽ എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയി കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റ അംഗം മോഹനൻ മൂത്തേടൻ, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം മിനി ഷൈബി, അനില ജെയിൻ, ജെസ്റ്റിൻ സഖറിയാസ്, പി വി കമലാക്ഷി, രാധാമണി എം.ഡി, പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, അബ്രാഹം മാത്യു, ജോയി ജോൺ ,സൂസമ്മ ഐക്കരക്കാനായിൽ, എം.ഡി.രാധാമണി, ജോയി കുഴിവേലിപ്പുറത്ത്, ജെയിംസ് തുരുത്തേൽ, സോജൻ കാരിയിൽ, സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94625/fourteenth-five-year-plan)