---
title: "വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റ് : ഫെറ്റോ"
english_title: "Inflationary Budget : FETTo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94632/inflationary-budget-fetto"
published_at: "2023-02-04T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de36209b664_Picsart_23-02-04_16-07-11-451.jpg"
keywords: []
---

# വിലക്കയറ്റത്തിന് കാരണമാകുന്ന ബജറ്റ് : ഫെറ്റോ

> **Lead Summary:** **കൽപ്പറ്റ**: 2023 - 24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിലക്കയറ്റം സൃഷ്ടിക്കാൻ കാരണമാകുന്ന ബഡ്ജറ്റാണെന്ന് ഫെറ്റോ ആരോപിച്ചു. പെട്രോളിയം ഉൽപന്നത്തിന്റെ നികുതി വർദ്ധിപ്പിച്ചതിലുടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമായി തീരുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കേരള എൻ.ജി. ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: 2023 - 24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിലക്കയറ്റം സൃഷ്ടിക്കാൻ കാരണമാകുന്ന ബഡ്ജറ്റാണെന്ന് ഫെറ്റോ ആരോപിച്ചു. പെട്രോളിയം ഉൽപന്നത്തിന്റെ നികുതി വർദ്ധിപ്പിച്ചതിലുടെ സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുസഹമായി തീരുമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കേരള എൻ.ജി. ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന ബജറ്റിൽ ജീവനക്കാരെയും അധ്യാപകരേയും അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കൽപ്പറ്റ കളക്ട്രറ്റിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് വി.കെ ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു. എൻ ജി ഒ സംഘ് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്, കെ ജി ഒ സംഘ് ജില്ല സമിതി അംഗം എൻ പി .ഹരികൃഷ്ണൻ , പെൻഷനേഴ്സ് സംഘ് ജില്ലാ അധ്യക്ഷൻ സി.പി വിജയൻ എന്നിവർ സംസാരിച്ചു.ജില്ല സെക്രട്ടറി പി.യു സജി സ്വാഗതവ്യം, സമിതി അംഗം വി.പി . ബ്രിജേഷ് കൃതജ്ഞതയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94632/inflationary-budget-fetto)