---
title: "ബക്കളം പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു"
english_title: "Watermelon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94633/watermelon"
published_at: "2023-02-04T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de39c244399_Picsart_23-02-04_16-14-54-794.jpg"
keywords: []
---

# ബക്കളം പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു

> **Lead Summary:** **ബക്കളം**: പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു. തണ്ണിമത്തൻ കൂടാതെ 18 ഏക്കറിൽ വിവിധയിനം പച്ചക്കറി കളാണ് ക്ലസ്റ്റിറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്‌തു വരുന്നത്.

## Article Content

**ബക്കളം**: പച്ചക്കറി ക്ലസ്‌റ്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടന്നു. തണ്ണിമത്തൻ കൂടാതെ 18 ഏക്കറിൽ വിവിധയിനം പച്ചക്കറി കളാണ് ക്ലസ്റ്റിറിന്റെ നേതൃത്വത്തിൽ കൃഷി ചെയ്‌തു വരുന്നത്.

ബക്കളം വയലിലെ അഞ്ചേക്കറിൽ രാംധാരി ഇനത്തിലുള്ള ഹൈബ്രിഡ്‌ തണ്ണിമത്തനാണ്‌ ഇത്തവണ കൃഷിചെയ്‌തത്‌. പച്ചക്കറികളെക്കാൾ മികച്ച വരുമാനം തണ്ണിമത്തനിൽ നിന്നും കർഷകർക്ക് ലഭിക്കുന്നുണ്ട്. ജൈവ രീതിയുള്ള കൃഷിയായതിനാൽ മികച്ച വിളവാണ് ലഭിച്ചത്.

ഒന്നര ക്വിന്റലോളം തണ്ണിമത്തൻ വെള്ളിയാഴ്ച്ച വിളവെടുത്തു. ബക്കളം വയലിലെ പച്ചക്കറിയും തണ്ണിമത്തനും നഗരസഭ പരിധിയിലെ ഗ്രാമീണ വിപണന കേന്ദ്രം വഴി വിൽപന നടത്തുന്നത്. തണ്ണിമത്തൻ വിളവെടുപ്പ്‌ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു.

കൗൺസിലർ ടി കെ വി നാരായണൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അംഗം കെ വി പ്രേമരാജൻ, കൃഷി ഓഫീസർ ടി ഒ വിനോദ്‌കുമാർ, പി മനോഹരൻ, വി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ടി മനോഹരൻ സ്വാഗതവും പി ജയശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94633/watermelon)