---
title: "കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് സ്വന്തം മുടി ദാനം ചെയ്യുകയാണ് അമ്പതോളം വിദ്യാർഥിനികൾ"
english_title: "Donate your own hair to make wigs for cancer patients"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94650/donate-your-own-hair-to-make-wigs-for-cancer-patients"
published_at: "2023-02-04T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de451f8cba6_IMG-20230204-WA0118.jpg"
keywords: []
---

# കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് സ്വന്തം മുടി ദാനം ചെയ്യുകയാണ് അമ്പതോളം വിദ്യാർഥിനികൾ

> **Lead Summary:** തളിപ്പറമ്പ: കാൻസർ ചികിത്സയ്ക്കിടെ മുടി നഷ്ടപ്പെട്ട രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് സ്വന്തം മുടി ദാനം ചെയ്യുകയാണ് തളിപ്പറമ്പിലെ അമ്പതോളം വിദ്യാർഥിനികൾ. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ കെ എം ഖലിൽ ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ: കാൻസർ ചികിത്സയ്ക്കിടെ മുടി നഷ്ടപ്പെട്ട രോഗികൾക്ക് വിഗ് നിർമിക്കുന്നതിന് സ്വന്തം മുടി ദാനം ചെയ്യുകയാണ് തളിപ്പറമ്പിലെ അമ്പതോളം വിദ്യാർഥിനികൾ. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ കെ എം ഖലിൽ ഉദ്ഘാടനം ചെയ്തു.

ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിൻ്റെയും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും നേതൃത്വത്തിൽ നടത്തിയ ക്യാമ്പിലാണ് തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ അമ്പതോളം വിദ്യാർഥിനികൾ മുടി ദാനം ചെയ്ത് സാമൂഹ്യ പ്രതിബന്ധതയുടെ മാതൃക തീർത്തത്.

സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ബയോടെക്നോളജി മേധാവി ഡോ. എം.വി.പി സിറാജ് അധ്യക്ഷത വഹിച്ചു. കെ.പി ഷബിന, യു.എസ് വിഷ്ണു, വിദ്യ വത്സരാജൻ, എം.അബ്ദുൽ മുത്തലിബ്, നന്ദന, പി.വി മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94650/donate-your-own-hair-to-make-wigs-for-cancer-patients)