---
title: "സി.ഡി.എസിൻ്റെ നേതൃത്വത്തിലുള്ള കോഴിയും കുടും പദ്ധതിക്ക് പാനൂർ നഗരസഭയിൽ തുടക്കമായി"
english_title: "Panur Municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94653/panur-municipality"
published_at: "2023-02-04T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de46887c40d_Picsart_23-02-04_17-17-20-825.jpg"
keywords: []
---

# സി.ഡി.എസിൻ്റെ നേതൃത്വത്തിലുള്ള കോഴിയും കുടും പദ്ധതിക്ക് പാനൂർ നഗരസഭയിൽ തുടക്കമായി

> **Lead Summary:** **പാനൂർ**: സി.ഡി.എസിൻ്റെ നേതൃത്വത്തിലുള്ള കോഴിയും കുടും പദ്ധതിക്ക് പാനൂർ നഗരസഭയിൽ തുടക്കമായി. മൃഗസംരക്ഷണ മേഖലയിലേക്കുള്ള എ.എച്ച്.സി.ഇ.എഫ് .ഫണ്ടായ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പതിനാറ് പേർക്കായി പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**പാനൂർ**: സി.ഡി.എസിൻ്റെ നേതൃത്വത്തിലുള്ള കോഴിയും കുടും പദ്ധതിക്ക് പാനൂർ നഗരസഭയിൽ തുടക്കമായി. മൃഗസംരക്ഷണ മേഖലയിലേക്കുള്ള എ.എച്ച്.സി.ഇ.എഫ് .ഫണ്ടായ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് പതിനാറ് പേർക്കായി പദ്ധതി നടപ്പിലാക്കുന്നത്.

കുടുംബശ്രി ജില്ലാ മിഷൻ പാനൂർ നഗരസഭാ സി.ഡി.എസിനു ഫണ്ട് അനുവദിക്കുകയായിരുന്നു.പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അൻവർ കക്കാട്ട് അധ്യക്ഷത വഹിച്ചു. ശോഭന, എ.എം.രാജേഷ്, എം.ടി.കെ.ബാബു, ശ്രീജ, മജീദ്, നിഷിത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94653/panur-municipality)