---
title: "മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94761/iritty"
published_at: "2023-02-05T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63defca80a5de_FB_IMG_1675557983407.jpg"
keywords: []
---

# മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

> **Lead Summary:**  **ഇരിട്ടി**: കേന്ദ്ര - കേരള സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: കേന്ദ്ര - കേരള സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ ഉദ്ഘാടനം ചെയ്തു.

നസീർ നല്ലൂർ, പി കെ അഷറഫ്,കെ വി റഷീദ്,കെ പി റംഷാദ്, അസ്‌ലം മുഴക്കുന്ന്, എം കെ കുഞ്ഞാലി, കെ മുസ്തഫ ഹാജി, ലത്തീഫ് വിളക്കോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94761/iritty)