---
title: "പൊ​ലീ​സ് ച​മ​ഞ്ഞ് വ്യാ​പാ​രി​യി​ല്‍നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. "
english_title: "Youth arrested in the case of cheating the police and extorting 4 lakh rupees from the merchant in"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94801/youth-arrested-in-the-case-of-cheating-the-police-and-extorting-4-lakh-rupees-from-the-merchant-in"
published_at: "2023-02-05T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df40d768c64_case.jpg"
keywords: []
---

# പൊ​ലീ​സ് ച​മ​ഞ്ഞ് വ്യാ​പാ​രി​യി​ല്‍നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. 

> **Lead Summary:** **എ​ട​ക്ക​ര:** പൊ​ലീ​സ് ച​മ​ഞ്ഞ് വ്യാ​പാ​രി​യി​ല്‍നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ശ്ശേ​രി മാ​ങ്ങാ​ട് ഉ​ണ്ണി​ക്കു​ളം കൂ​ട്ടാ​ക്കി​ല നി​ഷാ​ജി​നെ​യാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​പാ​രി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ത​ന്റെ മാ​താ​വി​ന്റെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന 2022 ജ​നു​വ​രി മു​ത​ല്‍ പ​ല ത​വ​ണ​ക​ളാ​യി ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. വ്യാ​പാ​രി നി​ഷാ​ജി​ന്റെ മാ​താ​വി​നെ കാ​ണാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും നി​ഷാ​ജ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട് പു​ന്നൂ​ർ കൈ​ത​പ്പൊ​യി​ലി​ൽ എ​ത്തു​ക​യും ചെ​യ്തു.

## Article Content

**എ​ട​ക്ക​ര:** പൊ​ലീ​സ് ച​മ​ഞ്ഞ് വ്യാ​പാ​രി​യി​ല്‍നി​ന്ന് നാ​ല് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ശ്ശേ​രി മാ​ങ്ങാ​ട് ഉ​ണ്ണി​ക്കു​ളം കൂ​ട്ടാ​ക്കി​ല നി​ഷാ​ജി​നെ​യാ​ണ് എ​ട​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​പാ​രി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി ത​ന്റെ മാ​താ​വി​ന്റെ ചി​കി​ത്സ​ക്കെ​ന്ന വ്യാ​ജേ​ന 2022 ജ​നു​വ​രി മു​ത​ല്‍ പ​ല ത​വ​ണ​ക​ളാ​യി ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. വ്യാ​പാ​രി നി​ഷാ​ജി​ന്റെ മാ​താ​വി​നെ കാ​ണാ​ന്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ക​യും നി​ഷാ​ജ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട് പു​ന്നൂ​ർ കൈ​ത​പ്പൊ​യി​ലി​ൽ എ​ത്തു​ക​യും ചെ​യ്തു.

മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നി​ഷാ​ജ് മു​ങ്ങു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ വ്യാ​പാ​രി ഇ​യാ​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു. പി​ന്നീ​ട് പ്ര​തി മ​റ്റൊ​രു ഫോ​ണി​ല്‍നി​ന്ന് സൈ​ബ​ര്‍ സെ​ല്‍ എ​സ്.​ഐ ആ​ണെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു. വ്യാ​പാ​രി പ​ണം ന​ല്‍കി​യ​ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന​ക്കാ​ര​നാ​ണെ​ന്നും കൂ​ട്ടു​പ്ര​തി​യാ​ക്കു​മെ​ന്നും ഭീ​ഷണി​പ്പെ​ടു​ത്തി മൂ​ന്ന് ല​ക്ഷം രൂ​പ​കൂ​ടി ത​ട്ടി​യെ​ടു​ത്തു. ഇ​തേ​തു​ട​ര്‍ന്ന് വ്യാ​പാ​രി കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ക്ക് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി വ​യ​നാ​ട് ല​ക്കി​ടി​യി​ലെ ഫ്ലാ​റ്റി​ല്‍ താ​മ​സി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് ശ​നി​യാ​ഴ്ച ഇ​യാ​ളെ പൊ​ലീ​സ് ത​ന്ത്ര​പൂ​ര്‍വം എ​ട​ക്ക​ര​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ​മാ​ന രീ​തി​യി​ല്‍ മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട് നോ​ര്‍ത്ത് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മോ​ഷ​ണ​ക്കേ​സി​ലും കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി സ്‌​റ്റേ​ഷ​നി​ല്‍ സ്ത്രീ​പീ​ഡ​ന കേ​സി​ലും എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പോ​ക്‌​സോ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94801/youth-arrested-in-the-case-of-cheating-the-police-and-extorting-4-lakh-rupees-from-the-merchant-in)