---
title: "ടൂ​ര്‍ പാ​ക്കേ​ജി​ന്റെ മ​റ​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ യുവാവ് അറസ്റ്റിൽ"
english_title: "Many people in and out of Kannur district under the cover of tour package. A young man who cheated and got lakhs was arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94802/many-people-in-and-out-of-kannur-district-under-the-cover-of-tour-package-a-young-man-who-cheated-and-got-lakhs-was-arrested"
published_at: "2023-02-05T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df44dbd2b33_thattip.jpg"
keywords: []
---

# ടൂ​ര്‍ പാ​ക്കേ​ജി​ന്റെ മ​റ​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ യുവാവ് അറസ്റ്റിൽ

> **Lead Summary:** **ശ്രീ​ക​ണ്ഠ​പു​രം: **ഇ​സ്രാ​യേ​ല്‍ ടൂ​ര്‍ പാ​ക്കേ​ജി​ന്റെ മ​റ​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ യു​വാ​വി​ന്റെ അ​റ​സ്റ്റ് പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ വാ​രാ​ന്ത​പ്പി​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ്ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട്ട് പ​റ​ക്കൂ​ട്ട​ത്തെ അ​മ്പ​നാ​ട്ട് പു​ത്ത​ന്‍വീ​ട്ടി​ല്‍ സൈ​മ​ണ്‍ അ​ല​ക്‌​സാ​ണ്ട​റി​ന്റെ അ​റ​സ്റ്റാ​ണ് പ​യ്യാ​വൂ​ർ എ​സ്.​ഐ​മാ​രാ​യ കെ.​വി. രാ​മ​ച​ന്ദ്ര​ന്‍, ബെ​ന്നി എ​ന്നി​വ​ര്‍ ജ​യി​ലി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**ശ്രീ​ക​ണ്ഠ​പു​രം: **ഇ​സ്രാ​യേ​ല്‍ ടൂ​ര്‍ പാ​ക്കേ​ജി​ന്റെ മ​റ​വി​ല്‍ ക​ണ്ണൂ​ർ ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ യു​വാ​വി​ന്റെ അ​റ​സ്റ്റ് പ​യ്യാ​വൂ​ര്‍ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. തൃ​ശൂ​ര്‍ വാ​രാ​ന്ത​പ്പി​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ്ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ല്ലം അ​ടൂ​ര്‍ പെ​രി​ങ്ങ​നാ​ട്ട് പ​റ​ക്കൂ​ട്ട​ത്തെ അ​മ്പ​നാ​ട്ട് പു​ത്ത​ന്‍വീ​ട്ടി​ല്‍ സൈ​മ​ണ്‍ അ​ല​ക്‌​സാ​ണ്ട​റി​ന്റെ അ​റ​സ്റ്റാ​ണ് പ​യ്യാ​വൂ​ർ എ​സ്.​ഐ​മാ​രാ​യ കെ.​വി. രാ​മ​ച​ന്ദ്ര​ന്‍, ബെ​ന്നി എ​ന്നി​വ​ര്‍ ജ​യി​ലി​ലെ​ത്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ടൂ​രി​ലെ നാ​ച്ചു​റ​ല്‍ പാ​ര​ഡൈ​സ് ട്രാ​വ​ല്‍സ് ഉ​ട​മ​യാ​ണി​യാ​ള്‍. പ​യ്യാ​വൂ​ര്‍ ച​മ​ത​ച്ചാ​ലി​ലെ ചേ​ന്നാ​ട്ട് ഷാ​ജു തോ​മ​സി​ന്റെ 2,90,000 രൂ​പ​യും ആ​ടാം​പാ​റ​യി​ലെ പു​ന്നോ​ലി​ല്‍ ബെ​ന്നി വ​ര്‍ഗീ​സി​ന്റെ 3,50,000 രൂ​പ​യും ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഈ ​കേ​സു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ത് കൂ​ടാ​തെ കു​ടി​യാ​ന്മ​ല പൊ​ലീ​സി​ൽ മൂ​ന്ന് പേ​രു​ടെ പ​ണം ത​ട്ടി​യ​തി​നും കേ​സു​ണ്ട്.

ആ​ല​ക്കോ​ട്, കോ​ത​മം​ഗ​ലം, വാ​രാ​ന്ത​പ്പി​ള്ളി, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സൈ​മ​ണ്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് വാ​രാ​ന്ത​പ്പി​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്. ഒ​രു മ​ല​യാ​ളം പ​ത്ര​ത്തി​ല്‍ ടൂ​ര്‍ പാ​ക്കേ​ജി​ന്റെ പ​ര​സ്യം ചെ​യ്താ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94802/many-people-in-and-out-of-kannur-district-under-the-cover-of-tour-package-a-young-man-who-cheated-and-got-lakhs-was-arrested)