---
title: "85 ഗുണ്ടകള്‍ അറസ്റ്റില്‍ ; പരിശോധന വ്യാപകം"
english_title: "85 gangsters arrested in Kozhikode city limits."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94836/85-gangsters-arrested-in-kozhikode-city-limits"
published_at: "2023-02-05T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df591d7b3ce_Untitled-design-1-9.jpg"
keywords: []
---

# 85 ഗുണ്ടകള്‍ അറസ്റ്റില്‍ ; പരിശോധന വ്യാപകം

> **Lead Summary:** കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര്‍ വാറന്റ് പ്രതികളാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാന്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. ഇന്നലെ രാത്രിയോടുകൂടിയാണ് കോഴിക്കോട് നഗരത്തിലെ പതിനെട്ടോളം പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വാറന്റ് പ്രതികളെ കൂടാതെ 69 പേര്‍ നേരത്തെയും പല തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. മൂന്ന് പേര്‍ ക്വട്ടേഷന്‍ സംഘത്തിലെ പിടികിട്ടാപ്പുള്ളികളാണ്. ഇവരെ മംഗലാപുരത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

## Article Content

കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര്‍ വാറന്റ് പ്രതികളാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാന്‍ പൊലീസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. ഇന്നലെ രാത്രിയോടുകൂടിയാണ് കോഴിക്കോട് നഗരത്തിലെ പതിനെട്ടോളം പൊലീസ് സ്റ്റേഷന്‍ പരിധികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വാറന്റ് പ്രതികളെ കൂടാതെ 69 പേര്‍ നേരത്തെയും പല തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. മൂന്ന് പേര്‍ ക്വട്ടേഷന്‍ സംഘത്തിലെ പിടികിട്ടാപ്പുള്ളികളാണ്. ഇവരെ മംഗലാപുരത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94836/85-gangsters-arrested-in-kozhikode-city-limits)