ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു.

 ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു.
Feb 5, 2023 01:12 PM | By Daniya

തലശേരി: ഇൻഷുറൻസ് ക്ലെയിമിനായി കമ്പനി ഷോറൂം പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ കത്തിനശിച്ചു. ഉളിക്കലിലെ മണ്ഡപത്തിൽ വീട്ടിൽ ആര്യയുടെ കെ .എൽ 78 ബി 9911 നമ്പർ യമഹ ഫാസിനോ സ്കൂട്ടറിനാണ്‌ തീപിടിച്ചത്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ടിനാണ് സംഭവം. യമഹയുടെ തലശേരി ടൗൺഹാൾ ജങ്ഷനിലെ ഷോറൂം പരിസരത്തെ ഒഴിഞ്ഞ സ്ഥലത്ത് മൂന്നാഴ്ച മുമ്പ് നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ്‌ വാങ്ങിയത്. ഡിസംബറിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടിരുന്നു. ഇൻഷുറൻസ് ലഭിക്കാനാണ്‌ ഷോറൂം പരിസരത്തെത്തിച്ചത്. ആര്യയുടെ സഹോദരൻ അലൻ എം തോമസും മറ്റൊരു സുഹൃത്തും കൂടി ശനിയാഴ്ച ഉച്ചക്ക് സ്കൂട്ടർ തിരിച്ചെടുക്കാനായി എത്തിയതായിരുന്നു.

സെൽഫ് സ്റ്റാർട്ടാകാത്തതിനെ തുടർന്ന് കിക്കർ ചവിട്ടി സ്റ്റാർട്ടാക്കുന്നതിനിടയിലാണ് എൻജിൻ ഭാഗത്തുനിന്ന് പുക ഉയർന്നത്. നിമിഷ നേരംകൊണ്ട് സ്കൂട്ടർ കത്തിയമർന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പരിസരവാസികളും ചേർന്നാണ് തീയണച്ചത്. തക്ക സമയത്ത് തീയണച്ചതിനാൽ സമീപത്തെ മറ്റ് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായില്ല.

The scooter caught fire while starting.

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Apr 19, 2024 01:43 PM

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ്...

Read More >>
കേളകം - അടക്കാത്തോട്   റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

Apr 19, 2024 12:20 PM

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ ആരംഭിച്ചു.

കേളകം - അടക്കാത്തോട് റോഡിന്റെ ടാറിങ് ജോലികൾ...

Read More >>
കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

Apr 19, 2024 11:05 AM

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന്...

Read More >>
വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 10:50 AM

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാ ക്കുന്നതിൽ വീഴ്ച, പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ  പൂരം ഇന്ന്

Apr 19, 2024 10:00 AM

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം ഇന്ന്

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ പൂരം...

Read More >>
Top Stories










News Roundup