---
title: "വീണ്ടും ബാലവിവാഹം: 26കാരൻ വിവാഹം ചെയ്ത 17കാരി 7 മാസം ഗർഭിണി; കേസെടുത്ത് പൊലീസ്"
english_title: "Childmarriage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94890/childmarriage"
published_at: "2023-02-05T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df95e5da3b0_images_-_2023-02-05T171108.653.jpeg"
keywords: []
---

# വീണ്ടും ബാലവിവാഹം: 26കാരൻ വിവാഹം ചെയ്ത 17കാരി 7 മാസം ഗർഭിണി; കേസെടുത്ത് പൊലീസ്

> **Lead Summary:** **ഇടുക്കി: **മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 കാരന്‍ ഇപ്പോഴും ഒളിവിലാണ്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്.

## Article Content

**ഇടുക്കി: **മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി ഇടമലക്കുടിയില്‍ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 കാരന്‍ ഇപ്പോഴും ഒളിവിലാണ്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്.

ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാൻ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94890/childmarriage)