---
title: "പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും"
english_title: "Koothuparamb mambaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9492/koothuparamb-mambaram"
published_at: "2021-11-08T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188d84969729_IMG-20211108-WA0030.jpg"
keywords: []
---

# പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും

> **Lead Summary:** കൂത്തുപറമ്പ് : മമ്പറം പുഴയിലും പരിസരത്തും മാലിന്യം തള്ളുന്നവർക്ക് മമ്പറം പാലത്തിന് സമീപത്തെ നാട്ടുകാരായ ഒരുകൂട്ടം യുവാക്കളാണ് വേറിട്ട മുന്നറിയിപ്പ് നൽകുന്നത്. പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും, മാലിന്യമിടുന്നവർ `മുടിഞ്ഞു പണ്ടാരമടങ്ങണേ´. സിനിമയിലെ ശ്രദ്ധേയമായ ഡയലോഗുകൾ ചിത്രസഹിതമുള്ള ബോർഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ.

## Article Content

കൂത്തുപറമ്പ് : മമ്പറം പുഴയിലും പരിസരത്തും മാലിന്യം തള്ളുന്നവർക്ക് മമ്പറം പാലത്തിന് സമീപത്തെ നാട്ടുകാരായ ഒരുകൂട്ടം യുവാക്കളാണ് വേറിട്ട മുന്നറിയിപ്പ് നൽകുന്നത്. പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും, മാലിന്യമിടുന്നവർ `മുടിഞ്ഞു പണ്ടാരമടങ്ങണേ´. സിനിമയിലെ ശ്രദ്ധേയമായ ഡയലോഗുകൾ ചിത്രസഹിതമുള്ള ബോർഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ.

രാത്രി വാഹനങ്ങളിലെത്തി മമ്പറം പാലത്തിന് സമീപം പുഴയിലും പരിസരത്തും വൻതോതിൽ മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമാണ്. ഇതുകാരണം പൊറുതിമുട്ടിയതോടെയാണ് പ്രദേശത്തെ യുവാക്കൾ ട്രോൾ മാതൃകയിൽ പാലത്തിന്റെ ഇരുഭാഗത്തും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. ഇവിടെ മാലിന്യം തള്ളിയ ചിലരെ നേരത്തേ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചിരുന്നു. മാലിന്യം തള്ളുന്നതിന് തടയിടാനും ഇത്തരക്കാരെ കണ്ടെത്താനും പാലത്തിൽ തെരുവുവിളക്കും സി.സി.ടി.വി.യും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9492/koothuparamb-mambaram)