---
title: "കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി"
english_title: " Youth Congress protest in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94939/youth-congress-protest-in-kottiyoor"
published_at: "2023-02-05T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfd8f706109_WhatsApp_Image_2023-02-05_at_21.00.42.jpeg"
keywords: []
---

# കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി

> **Lead Summary:**  കൊട്ടിയൂർ : പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. നിരന്തരമായി കൊട്ടിയൂരിന്റെ വിവിധ സ്ഥലങ്ങളിൽ വന്യജീവി അക്രമണങ്ങൾ പതിവായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികൾ ഉണ്ടാകുന്നില്ലന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

## Article Content

 കൊട്ടിയൂർ : പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. നിരന്തരമായി കൊട്ടിയൂരിന്റെ വിവിധ സ്ഥലങ്ങളിൽ വന്യജീവി അക്രമണങ്ങൾ പതിവായിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികൾ ഉണ്ടാകുന്നില്ലന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

പാലുകാച്ചി മേഖലകളിൽ ഇറങ്ങിയ പുലികളെ എത്രയും പെട്ടന്ന് പിടിക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരങളും ആയി യൂത്ത് കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രടറി ജിജോ അറക്കൽ, ജില്ലാ എക്സിക്യുട്ടിവ് അംഗം റെയ്‌സൺ കെ ജെയിംസ്, പേരാവൂർ ബ്ലോക്ക്‌ സെക്രടറിമാരായ, ജോബിഷ് ജോസഫ്, ആഷിൽ ആന്റണി, മണ്ഡലം സെക്രട്ടറിമാരായ, റെജിനോൾഡ്, റെനീഷ്, ഷിബിൻ, ജിൻസ്, ഗ്രിൻസ്, ഐ എൻ ടി യു സി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ബിജു മൂക്കടകാട്ട്, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94939/youth-congress-protest-in-kottiyoor)