മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി - നടപടി വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന്

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി - നടപടി വൈദ്യുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന്
Feb 6, 2023 11:54 AM | By Maneesha

മലപ്പുറം:  മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ലിലെ കുടിശിക അടയ്ക്കാതിരുന്നതിനെ തുടർന്നാണ് നടപടി. 

ബി ബ്ലോക്കിലെ പ്രധാന ഓഫീസുകളായ ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കൻഡറി റീജിണൽ ഡയറക്ടറേറ്റ്, പട്ടികജാതി വികസന വകുപ്പ് തുടങ്ങിയ ഓഫീസുകളുടെ ഫ്യൂസ് ആണ് ഊരിയത്. ശനിയാഴ്ചയാണ് ഫ്യൂസ് ഊരിയത്. തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥരെത്തിയെങ്കിലും ജോലി ചെയ്യാനാകാത്ത സ്ഥിതിയാണ്. കറണ്ടില്ലാത്തതിനാൽ കംപ്യൂട്ടർ പ്രവർത്തിക്കുന്നില്ല. ഫയലുകൾ മുഴുവൻ കംപ്യൂട്ടറധിഷ്ഠിതമായതിനാൽ ഒരു ജോലിയും മുന്നോട്ട് നീക്കാനാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.

ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ പത്താം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കെയാണ് നടപടി. ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ഓഫീസിലെയും വൈദ്യുതി കട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷയുടെ മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ മാത്രം ഏകദേശം 20,000 ത്തോളം രൂപയാണ് കുടിശികയുളളത്. ഓഫീസുകളിലേക്ക് ബില്ല് കൃത്യമായി അയച്ചിട്ടും തുക പാസാക്കി തരാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. മറ്റ് ഓഫീസുകളിലും മാസങ്ങളായി ബിൽ തുക കുടിശികയുണ്ട്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അടച്ചില്ലെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.

KSEB pulls fuses of government offices in Malappuram Collectorate

Next TV

Related Stories
ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

Apr 24, 2024 08:11 AM

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍ സജ്ജം

ലോക്സഭാ തിരഞ്ഞെടുപ്പ്: 4900 എന്‍ എസ് എസ്, എസ് പി സി വളണ്ടിയര്‍മാര്‍...

Read More >>
ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക് സംവിധാനം

Apr 24, 2024 08:06 AM

ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക് സംവിധാനം

ജില്ലാ മണ്ണ് പരിശോധനാ ലാബില്‍ മണ്ണ് പരിശോധനക്ക്...

Read More >>
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
Top Stories