---
title: "ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം: എഎസ്ഐക്കും ഡ്രൈവർക്കും പരിക്ക്"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95027/vayanad"
published_at: "2023-02-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0a3861f95c_Screenshot_20230206-122107_Facebook.jpg"
keywords: []
---

# ബത്തേരിയില്‍ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം: എഎസ്ഐക്കും ഡ്രൈവർക്കും പരിക്ക്

> **Lead Summary:** **വയനാട്:** ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. വാഹനത്തിന്‍റെ ചില്ലുകള്‍ പ്രതികൾ തകർത്തു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

## Article Content

**വയനാട്:** ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. വാഹനത്തിന്‍റെ ചില്ലുകള്‍ പ്രതികൾ തകർത്തു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95027/vayanad)