കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു.

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു.
Feb 6, 2023 02:47 PM | By sukanya

കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. സംസ്ഥാന സർക്കാർ പെൻഷൻ കാരോട് അനീതി കാട്ടുന്നുവെന്നാരോപിച്ചായിരുന്നു സമരം. തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടനെ അനുവദിക്കുക, തടഞ്ഞുവെച്ച 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഔട്ട് പേഷ്യന്റ് വിഭാഗത്തിനും അനുവദിക്കുക, കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന സമാപന ദിവസം സത്യാഗ്രഹ സമരത്തിൻ്റെ ഉദ്ഘാടനം എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി നിർവ്വഹിച്ചു. വിവിധ ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, യു.ഡി.എഫ്. ചെയർമാൻ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം എന്നിവർ ഉദ്ഘാടനം ചെയ്തു. സമരത്തിൻ്റെ സമാപനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വേണു ഗോപാൽ എം കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ ടീച്ചർ,സി ജോസഫ്,സണ്ണി ജോസഫ്, കെ ശശികുമാർ, കെ കെ കുഞ്ഞമ്മദ്,രമേശൻ മാണിക്യൻ, ഗ്രേസി ടീച്ചർ എന്നിവർ സംസാരിച്ചു.

വിവിധ സംഘടനാ നേതാക്കളും പെൻഷൻകാരുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. സത്യഗ്രഹ സമരത്തിന് കെ സുരേന്ദ്രൻ, ജോർജ് എൻ ഡി, പി കെ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Kalpetta

Next TV

Related Stories
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>
ഗതാഗതം നിരോധിച്ചു

Apr 25, 2024 07:07 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

Apr 25, 2024 06:28 AM

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ...

Read More >>