---
title: "കേരളാ പൊലിസ് നടത്തിയ ഓപ്പറേഷൻ ആഗ് ഇൽ കണ്ണൂർ ജില്ലയിൽ നിന്നും 130 പേർ കരുതൽ തടങ്കലിലാക്കി"
english_title: "Operation Ag Ill. conducted by the Kerala Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95094/operation-ag-ill-conducted-by-the-kerala-police"
published_at: "2023-02-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0d447ae864_Screenshot_2023-02-06-15-21-56-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരളാ പൊലിസ് നടത്തിയ ഓപ്പറേഷൻ ആഗ് ഇൽ കണ്ണൂർ ജില്ലയിൽ നിന്നും 130 പേർ കരുതൽ തടങ്കലിലാക്കി

> **Lead Summary:** **കണ്ണൂർ:** ഗൂണ്ട പ്രവർത്തനങ്ങളെ അമർച്ചചെയ്യുന്നതിന്റെ ഭാഗമായി കേരളാ പൊലിസ് നടത്തിയ ഓപ്പറേഷൻ ആഗ് ഇൽ കണ്ണൂർ റൂറൽ ജില്ലയിൽ നിന്നും 130 പേർ കരുതൽ തടങ്കലിലാക്കി. റൂറൽ പൊലിസ് ജില്ലാ മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ഐ.ജിയുടെ നിർദ്ദേശപ്രകാരം ഓരോ പൊലിസ് സ്‌റ്റേഷൻ പരിധിയിലെയും 25 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.

## Article Content

**കണ്ണൂർ:** ഗൂണ്ട പ്രവർത്തനങ്ങളെ അമർച്ചചെയ്യുന്നതിന്റെ ഭാഗമായി കേരളാ പൊലിസ് നടത്തിയ ഓപ്പറേഷൻ ആഗ് ഇൽ കണ്ണൂർ റൂറൽ ജില്ലയിൽ നിന്നും 130 പേർ കരുതൽ തടങ്കലിലാക്കി. റൂറൽ പൊലിസ് ജില്ലാ മേധാവി എം. ഹേമലതയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ നടത്തിയത്. ഐ.ജിയുടെ നിർദ്ദേശപ്രകാരം ഓരോ പൊലിസ് സ്‌റ്റേഷൻ പരിധിയിലെയും 25 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു.

ഇതിൽ നിന്നും കേസുകളുടെ സ്വഭാവമനുസരിച്ച് തയ്യാറാക്കിയ അവസാന ലിസ്റ്റു പ്രകാരമുള്ള 130 പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. റൂറൽ ജില്ലയിലെ തളിപ്പറമ്പ് സബ് ഡിവിഷനിൽ 42 പേരും ഇരിട്ടി സബ് ഡിവിഷൻ 33, പേരാവൂർ 28, പയ്യന്നൂർ 27 പേരുമാണ് തടങ്കലിലായത്. ഇതിനു പുറമെ പിടി കിട്ടാപ്പുള്ളികളായ 7 പേരും പിടിയിലായി. റൂറൽ ജില്ലയിൽ 480 പേരാണ് ഗുണ്ടാ ലിസ്റ്റിൽ ഉള്ളത്.

കണ്ണൂർ റൂറൽ പൊലിസ് ജില്ലയിലെ നാലു സബ് ഡിവിഷനുകളിലെ എസ്.എച്ച്.ഒമാരുടെ കീഴിൽ പ്രത്യേക സംഘമായി തിരിഞ്ഞ് രാത്രി 10 ന് തുടങ്ങിയ ഓപ്പറേഷൻ പുലർച്ചെ 4.30 നാണ് അവസാനിച്ചത്. ഓപ്പറേഷന് കണ്ണൂർ റൂറൽ പൊലിസ് മേധാവി എം.ഹേമലത, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95094/operation-ag-ill-conducted-by-the-kerala-police)