---
title: "പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു"
english_title: "March and Dharna organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95108/march-and-dharna-organized"
published_at: "2023-02-06T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0df340e389_Picsart_23-02-06_16-19-35-441.jpg"
keywords: []
---

# പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

> **Lead Summary:** **കൽപ്പറ്റ**: പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

## Article Content

**കൽപ്പറ്റ**: പി.എഫ് പെൻഷൻകാരോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പി. എഫ്. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ പി.എഫ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മിനിമം പെൻഷൻ 9000 രൂപയും ഡി.എയും അനുവദിക്കുക. കേന്ദ്ര സർക്കാരും, ഇ.പി.എഫ് - പി.ഒ. യും ചേർന്ന് ഹയർഓപ്ഷൻ ഇല്ലാതാക്കാനുള്ള നടപടി ഉപേക്ഷിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവെ കൺസെഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

സമരം മുൻ എം.എൽ.എ. സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.പി.ആലി (ഐ.എൻ.ടി.യു.സി), പി.വി.സഹദേവൻ (സി.ഐ.ടി.യു.) സി.എസ്.സ്റ്റാൻലി (എ.ഐ.ടി.യു.സി.) , സി.മൊയ്തീൻകുട്ടി (എസ്.ടി.യു.) ,പി.കെ.അനിൽകുമാർ (എച്ച്.എം.എസ്.) എന്നിവർ വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് അഭിവാദ്യമർപ്പിച്ചു.

സംസ്ഥാന ട്രഷറർ സി. പ്രഭാകരൻ, വയനാട് ജില്ലാ പ്രസിഡന്റ് സി.കെ ശിവരാമൻ,ജനറൽ സെക്രട്ടറി പി.അപ്പൻ നമ്പ്യാർ,ട്രഷറർ സി.എച്ച് മമ്മി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95108/march-and-dharna-organized)