---
title: "ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി"
english_title: "A leopard caught in a residential area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95131/a-leopard-caught-in-a-residential-area"
published_at: "2023-02-06T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0f97d5a682_JxWDew8GnKUnamLn.jpg"
keywords: []
---

# ജനവാസ മേഖലയിൽ ഇറങ്ങുന്ന പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി

> **Lead Summary:** ജനവാസ മേഖലയിലിറങ്ങുന്ന വന്യ ജീവികളെ പിടിച്ച് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന നടപടിയെ കുറിച്ച് ആലോചിക്കുന്നതായി വനം വകുപ്പ് മന്ത്രി നിയമസഭയിൽ.ചോദ്യോത്തരവേളയില്‍ പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കോ സെൻസിറ്റീവ് മേഖല വരുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പുലികൾ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊലപെടുത്തിയ സംഭവം വനം വകുപ്പിന്റെ ക്യാമറയിൽ ഉണ്ട്.

## Article Content

ജനവാസ മേഖലയിലിറങ്ങുന്ന വന്യ ജീവികളെ പിടിച്ച് സുരക്ഷിത മേഖലയിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന നടപടിയെ കുറിച്ച് ആലോചിക്കുന്നതായി വനം വകുപ്പ് മന്ത്രി നിയമസഭയിൽ.ചോദ്യോത്തരവേളയില്‍ പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കോ സെൻസിറ്റീവ് മേഖല വരുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പുലികൾ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊലപെടുത്തിയ സംഭവം വനം വകുപ്പിന്റെ ക്യാമറയിൽ ഉണ്ട്.

വന്യജീവികൾ നാട്ടിൽ വന്ന് മനുഷ്യനെ കൊല്ലുകയും കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്നത് ഏത് സ്ഥലത്തായാലും പ്രശ്നമാണ് എന്നും ആ പ്രയാസം പരിഹരിക്കുന്നതിന് ആ പ്രദേശത്തെ വനവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും പുലി ഇറങ്ങുമ്പോൾ മയക്കുവെടി വച്ച് മാറ്റുന്നതിനും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

പെരിയാർ ടൈഗർ റിസർവിലേക്കും പറമ്പിക്കുളം റിസർവിലേക്കും ഇവയെ പിടിച്ച് മാറ്റുന്നതിനെകുറിച്ചുള്ള പരിശോധനായാണ്‌ ഇപ്പോള്‍ നടത്തികൊണ്ടിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95131/a-leopard-caught-in-a-residential-area)