---
title: "നേഴ്‌സസ് പാരൻസ് അസോസിയേഷൻ താലൂക്ക് ഓഫീസ് മാർച്ച് നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95225/iritty"
published_at: "2023-02-07T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e195d89e10c_IMG-20230207-WA0003.jpg"
keywords: []
---

# നേഴ്‌സസ് പാരൻസ് അസോസിയേഷൻ താലൂക്ക് ഓഫീസ് മാർച്ച് നടത്തി 

> **Lead Summary:** ** ഇരിട്ടി: **ഇന്ത്യൻ നേഴ്‌സസ് പാരൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരിൽ കിടപ്പാടം ഉൾപ്പെടെ ജപ്തി ചെയ്യുന്ന നടപടികൾക്കെതിരെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ പാരൻസ് നേഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

## Article Content

** ഇരിട്ടി: **ഇന്ത്യൻ നേഴ്‌സസ് പാരൻസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ പേരിൽ കിടപ്പാടം ഉൾപ്പെടെ ജപ്തി ചെയ്യുന്ന നടപടികൾക്കെതിരെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഇന്ത്യൻ പാരൻസ് നേഴ്‌സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണ്ണയും നടത്തിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വായ്പയുടെ പേരിൽ കുടിയറക്ക് ഉണ്ടായാൽ പൊതുജനത്തെ ഉപയോഗിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സി ചാക്കോ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95225/iritty)