---
title: "നടുവനാട് കൂട്ടായ്മ കേരളവോളി സമാപിച്ചു: ക്രൈസ്റ്റ് കോളേജും പി.ആർ.എൻ.എസ്.എസും ജേതാക്കൾ."
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95228/iritty"
published_at: "2023-02-07T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1983392630_IMG-20230207-WA0000.jpg"
keywords: []
---

# നടുവനാട് കൂട്ടായ്മ കേരളവോളി സമാപിച്ചു: ക്രൈസ്റ്റ് കോളേജും പി.ആർ.എൻ.എസ്.എസും ജേതാക്കൾ.

> **Lead Summary:**  **ഇരിട്ടി**: നടുവനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഓൾ കേരള വോളിബോൾ ടൂർണ്ണമെൻ്റിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇന്ത്യൻ എയർ ഫോഴ്സിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് വിജയിച്ചത്. ജില്ലാ വോളിയിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തപസ്യ വീർപ്പാടിനെ പരാജയപ്പെടുത്തി പി.ആർ.എൻ.എസ്.എസ്.കോളേജ് മട്ടന്നൂർ ജേതാക്കളായി. വനിതാ വോളിയിൽ സെൻ്റെ മേരിസ് സുൽത്താൻ ബത്തേരി വിജയികളായി.

## Article Content

 **ഇരിട്ടി**: നടുവനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ ഓൾ കേരള വോളിബോൾ ടൂർണ്ണമെൻ്റിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇന്ത്യൻ എയർ ഫോഴ്സിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് വിജയിച്ചത്. ജില്ലാ വോളിയിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് തപസ്യ വീർപ്പാടിനെ പരാജയപ്പെടുത്തി പി.ആർ.എൻ.എസ്.എസ്.കോളേജ് മട്ടന്നൂർ ജേതാക്കളായി. വനിതാ വോളിയിൽ സെൻ്റെ മേരിസ് സുൽത്താൻ ബത്തേരി വിജയികളായി.

സമാപന സമ്മേളനം ഇരിട്ടി നഗരസഭാ അധ്യക്ഷ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ബിജു വിജയൻ അധ്യക്ഷനായി. സംസ്ഥാന വോളി അസോസിയേഷൻ അംഗം വി.കെ.സനോജ്, ഡോ: വിനൂപ്, അഖിലേഷ് കോളാരി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ.രവീന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ. പി. സീനത്ത്, വി.പുഷ്പ, സംഘാടക സമിതി ചെയർമാൻ പി.വി.മോഹനൻ, കെ.വി.പവിത്രൻ, സി.ഉസ്മാൻ, പി.എം.അഷ്റഫ്, എ.കെ.പ്രദീഷ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് കക്ഷി രാഷ്ട്രിയ ഭേദമന്യേ കൂട്ടായ്മയൊരുക്കി നടത്തിയ ടൂർണ്ണമെൻ്റ് സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.ദിവസവുംനൂറ് കണക്കിനാളുകളാണ് മൽസരം കാണാൻ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95228/iritty)