---
title: "പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണം: കെ.പി.പി.എച്ച്.എ"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95240/kottiyoor"
published_at: "2023-02-07T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1b870c8633_IMG-20230206-WA0003.jpg"
keywords: []
---

# പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയിൽ നിന്ന് ഒഴിവാക്കണം: കെ.പി.പി.എച്ച്.എ

> **Lead Summary:** **കൊട്ടിയൂർ**: പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) ഇരിട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ, അധ്യാപകർക്കും ജീവനക്കാർക്കും 2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

## Article Content

**കൊട്ടിയൂർ**: പ്രധാനാധ്യാപകരെ ഉച്ചഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) ഇരിട്ടി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ, അധ്യാപകർക്കും ജീവനക്കാർക്കും 2021 മുതൽ ലഭിക്കേണ്ട ക്ഷാമബത്ത അനുവദിക്കുക, പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സമ്മേളനം അമ്പായത്തോട് യു.പി.സ്കൂളിൽ കെ.പി.പി.എച്ച്.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജാൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി വി.എ.ബെന്നി, ടി.വി.ജോൺ , ഒ.യു.ഏബ്രഹാം, എൻ.എസ്.സൂസമ്മ, കെ.പി.രാജീവൻ, എം.എം.ജോണി, എം.എൻ.ഷീല , മേരി സെബാസ്റ്റ്യൻ, ഡെയ്സമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : എൻ.എസ്.സൂസമ്മ (പ്രസിഡന്റ്) കെ.പി.രാജീവൻ (വൈസ് പ്രസിഡന്റ്) ഡെയ്സമ്മ തോമസ് (സെക്രട്ടറി) ടി.വി.ജോൺ (ജോ.സെക്രട്ടറി) . വനിതാ ഫോറം : മേരി സെബാസ്റ്റ്യൻ (ചെയർ പേഴ്സൺ ) എം.എൻ.ഷീല (വൈസ് ചെയർ ) ജാൻസി തോമസ് (കൺവീനർ) ജയ മാത്യു (ജോ.കൺ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95240/kottiyoor)