---
title: "ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "The Muslim Youth League organized a tax hearing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95292/the-muslim-youth-league-organized-a-tax-hearing"
published_at: "2023-02-07T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1eefd304f6_Picsart_23-02-07_11-45-32-059.jpg"
keywords: []
---

# ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: ആവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും കുത്തനെ നികുതി കൂട്ടി ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലെ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ചാവശ്ശേരിയിൽ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ സിറാജ് പൂക്കോത്ത് അധ്യക്ഷതവഹിച്ചു.

## Article Content

**ഇരിട്ടി**: ആവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും കുത്തനെ നികുതി കൂട്ടി ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലെ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ ഇടതു സർക്കാരിന്റെ ഇടിത്തീ ബജറ്റിനെതിരെ പേരാവൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ചാവശ്ശേരിയിൽ നികുതി വിചാരണ സദസ്സ് സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ സിറാജ് പൂക്കോത്ത് അധ്യക്ഷതവഹിച്ചു.

പേരാവൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എം എം മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സവാദ് പെരിയത്തിൽ സ്വാഗതവും പികെ അബ്ദുൽ കാദർ നന്ദിയും പറഞ്ഞു. കെവി റഷീദ്, അഷ്റഫ് ചായിലോട്, എൻ കെ ശറഫുദ്ധീൻ, കെ.പി.റംഷാദ് , ഫവാസ് പുന്നാട്, അസ്‌ലം മൗലവി, സി.എം.ശാക്കിർ , സി. കെ അഷ്റഫ് ,കെ.കെ.നാസർ , ജാഫർ കുനിയിൽ, മുനീർ അറഫ, സികെ സാദിക്ക്, വി. ഹാരിസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95292/the-muslim-youth-league-organized-a-tax-hearing)