---
title: "മാര്‍ച്ചിനിടെ സംഘര്‍ഷം: പി.കെ ഫിറോസിന് ജാമ്യം"
english_title: "Clashes during March: Bail for PK Feroze"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95360/clashes-during-march-bail-for-pk-feroze"
published_at: "2023-02-07T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e229f76100f_p-k-firos-jpg_1200x900xt.jpg"
keywords: []
---

# മാര്‍ച്ചിനിടെ സംഘര്‍ഷം: പി.കെ ഫിറോസിന് ജാമ്യം

> **Lead Summary:** **തിരുവനന്തപുരം**: യൂത്ത് ലീഗ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം.അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു ഫിറോസ്. കേസില്‍ നേരത്തെ 28 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഫിറോസിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: യൂത്ത് ലീഗ് പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം.അക്രമങ്ങളുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു ഫിറോസ്. കേസില്‍ നേരത്തെ 28 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്തെത്തിയ ഫിറോസിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

14 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്. ജനുവരി 18ന് സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്നാണ് നടപടി. ജാഥ നടത്തല്‍, പൊലീസിനെ ആക്രമിക്കല്‍, സ്വകാര്യ മുതല്‍ നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഫിറോസിനെ ജനുവരി 23ന് അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95360/clashes-during-march-bail-for-pk-feroze)