---
title: "തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95364/thalassery"
published_at: "2023-02-07T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e22bfeee285_images_-_2023-02-07T161523.038.jpeg"
keywords: []
---

# തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി എം.ജി. റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഒ.വി. റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം, ജനറൽ ആസ്പത്രി മുൻവശം, ഗുണ്ടർട്ട് റോഡ് വഴി പോകണം.

## Article Content

**തലശ്ശേരി**: തലശ്ശേരി എം.ജി. റോഡ് നവീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ ഒ.വി. റോഡ് -ട്രാഫിക് സ്റ്റേഷൻ പിറകുവശം, ജനറൽ ആസ്പത്രി മുൻവശം, ഗുണ്ടർട്ട് റോഡ് വഴി പോകണം.

കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊടുവള്ളി സ്കൂൾ-കുയ്യാലി ഗേറ്റ്, സംഗമം കവല, ഒ.വി. റോഡ് വഴി പോകണം. ചൊവ്വാഴ്ച മുതൽ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കും. പിന്നീട് റോഡ് കോൺക്രീറ്റ് പണി ആരംഭിക്കും. കോൺക്രീറ്റ്പണി പൂർത്തിയാക്കി മാർച്ച്‌ ആദ്യവാരം റോഡ് തുറന്നുകൊടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95364/thalassery)