---
title: "മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു"
english_title: "Flag day was observed across the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95378/flag-day-was-observed-across-the-district"
published_at: "2023-02-07T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e23ab34c8b2_Picsart_23-02-07_17-18-01-639.jpg"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു

> **Lead Summary:** **കണ്ണൂർ**:മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു.ശാഖകളിൽ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ പതാക ഉയർത്തുകയും ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും പതാകകൾ നാട്ടിയും തോരണങ്ങളാൽ അലങ്കരിച്ചും പതാകദിനം കൊണ്ടാടി.ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പതാകദിനാചരണം .

## Article Content

**കണ്ണൂർ**:മുസ്ലിം ലീഗ് ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലുടനീളം പതാക ദിനമായി ആചരിച്ചു.ശാഖകളിൽ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ പതാക ഉയർത്തുകയും ഗ്രാമങ്ങളിലും പ്രധാന നഗരങ്ങളിലും പതാകകൾ നാട്ടിയും തോരണങ്ങളാൽ അലങ്കരിച്ചും പതാകദിനം കൊണ്ടാടി.ഫെബ്രുവരി 10 മുതൽ 13 വരെ കണ്ണൂർ ഇ. അഹമ്മദ് നഗറിൽ നടക്കുന്ന മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് പതാകദിനാചരണം .

കണ്ണൂർതാണയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി പതാക ഉയർത്തി ജില്ലാ ഭാരവാഹികളായ ടി.എ. തങ്ങൾ, കെ ടി സഹദുള്ള , കണ്ണൂർമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.സമീർ,നേതാക്കളായസി.എറമുള്ളാൻ , ടി.കെ .നൗഷാദ് , കൊളേക്കരമുസ്തഫ,എംപി .മുഹമ്മദലി,പി.വി.താജുദ്ദീൻ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീനടീച്ചർ, മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് അൽത്താഫ് മാങ്ങാടൻ,സി എം ഇസ്സുദ്ദീൻ , അസ്‌ലം പാറേത്ത് , എം കെ പി മുഹമ്മദ് , ബി കെ അഹമ്മദ്,ഒ. ഉസ്മാൻ മഹറൂഫ് താണ , എം.കെ. നൂറുദ്ധീൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95378/flag-day-was-observed-across-the-district)