---
title: "ഓടിക്കൊണ്ടിരുന്ന ബസിന്‍റെ വാതിൽ തുറന്ന്​ റോഡിൽ വീണ വിദ്യാർഥിക്ക്​ ഗുരുതര പരിക്ക്​."
english_title: "The student fell on the road after opening the door of the running bus and was seriously injured."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95411/the-student-fell-on-the-road-after-opening-the-door-of-the-running-bus-and-was-seriously-injured"
published_at: "2023-02-07T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25bd184b4a_ksrtc_bus_.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന ബസിന്‍റെ വാതിൽ തുറന്ന്​ റോഡിൽ വീണ വിദ്യാർഥിക്ക്​ ഗുരുതര പരിക്ക്​.

> **Lead Summary:** **ആലുവ**: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ തുറന്ന്​ റോഡിൽ വീണ വിദ്യാർഥിക്ക്​ ഗുരുതര പരിക്ക്​. തൃക്കാക്കര ഭാരത് മാത കോളജ് വിദ്യാർഥി ഉളിയന്നൂർ ഇന്ദീവരത്തിൽ വിഷ്ണുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ ദേശീയ പാതയിൽ കമ്പനിപ്പടി എഫ്.ഐ.ടി പരിസരത്താണ് സംഭവം. ആലുവയിൽ നിന്നാണ്‌ വിഷ്ണു ബസിൽ കയറിയത്. തിരക്കായിരുന്നതിനാൽ ചവിട്ടുപടിയിലാണ് നിന്നിരുന്നത്​. ഇതിനിടയിലാണ് വാതിൽ തുറന്നു പോയത്. റോഡിൽ തലയടിച്ച് വീണ വിഷ്ണുവിനെ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയോ മറ്റോ ലോക്കിൽ തട്ടിയതിനെ തുടർന്നാണ് വാതിൽ തുറന്നു പോയതെന്നാണ് കരുതുന്നതെന്ന്​ പൊലീസ് പറഞ്ഞു.

## Article Content

**ആലുവ**: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ വാതിൽ തുറന്ന്​ റോഡിൽ വീണ വിദ്യാർഥിക്ക്​ ഗുരുതര പരിക്ക്​. തൃക്കാക്കര ഭാരത് മാത കോളജ് വിദ്യാർഥി ഉളിയന്നൂർ ഇന്ദീവരത്തിൽ വിഷ്ണുവിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെ ദേശീയ പാതയിൽ കമ്പനിപ്പടി എഫ്.ഐ.ടി പരിസരത്താണ് സംഭവം. ആലുവയിൽ നിന്നാണ്‌ വിഷ്ണു ബസിൽ കയറിയത്. തിരക്കായിരുന്നതിനാൽ ചവിട്ടുപടിയിലാണ് നിന്നിരുന്നത്​. ഇതിനിടയിലാണ് വാതിൽ തുറന്നു പോയത്. റോഡിൽ തലയടിച്ച് വീണ വിഷ്ണുവിനെ ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയോ മറ്റോ ലോക്കിൽ തട്ടിയതിനെ തുടർന്നാണ് വാതിൽ തുറന്നു പോയതെന്നാണ് കരുതുന്നതെന്ന്​ പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95411/the-student-fell-on-the-road-after-opening-the-door-of-the-running-bus-and-was-seriously-injured)