---
title: "കർഷകന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാൻഡ് പോസ്റ്റിൽ മലയാളി കർഷകർ മാർച്ചും ധർണ്ണയും നടത്തി."
english_title: "Malayalee farmers marched and staged a dharna at the hand post demanding action against the trader who attacked the farmer."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95416/malayalee-farmers-marched-and-staged-a-dharna-at-the-hand-post-demanding-action-against-the-trader-who-attacked-the-farmer"
published_at: "2023-02-07T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25f42969c7_march_dhsregf.jpg"
keywords: []
---

# കർഷകന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാൻഡ് പോസ്റ്റിൽ മലയാളി കർഷകർ മാർച്ചും ധർണ്ണയും നടത്തി.

> **Lead Summary:** കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാൻഡ് പോസ്റ്റിൽ മലയാളി കർഷകർ മാർച്ചും ധർണ്ണയും നടത്തി. ഇഞ്ചി കൊടുത്ത പണം ആവശ്യപ്പെട്ട് ചോദ്യം ചെയ്തതിന് കർഷകൻ പുൽപ്പള്ളി സീതാമൗണ്ട് സ്വദേശി സിജു നെയാണ് മാനന്തവാടി സ്വദേശിയായ ഇഞ്ചി വ്യാപാരി മർദ്ദിച്ചതായി പോലിസിൽ പരാതി നൽകിയിരുന്നു. അംബാപുരക്കടത്ത് മധൂർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. സിജു മധൂർ ആശുപത്രിയിൽ ചികിത്സ തേടി. ജോയി എന്ന വ്യാപാരി മാനന്തവാടിയിൽ നിന്ന് ഗുണ്ടകളെ കൂട്ടി കർണ്ണാടകയിൽ പോയി ആക്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് സിജു നൽകിയ പരാതിയിൽ ജയ്പുര പോലീസ് കേസെടുത്തു. കർഷകനെ ചൂഷണം ചെയ്യുകയും പണം ആവശ്യപ്പെട്ടപ്പോൾ മർദ്ദിക്കുകയും. ചെയ്ത വ്യാപാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ കർഷകർ മാർച്ചും ധർണ്ണയും നടത്തിയത്. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. നടപടി ഉണ്ടായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൺവീനർ എസ്.എം റസാഖ്, ട്രഷറർ പി.പി.തോമസ് ,വൈസ് ചെയർമാൻ വി.എൽ. അജയകുമാർ, ജോയിൻ്റ് കൺവീനർ എം.സി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.

## Article Content

കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ വ്യാപാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹാൻഡ് പോസ്റ്റിൽ മലയാളി കർഷകർ മാർച്ചും ധർണ്ണയും നടത്തി. ഇഞ്ചി കൊടുത്ത പണം ആവശ്യപ്പെട്ട് ചോദ്യം ചെയ്തതിന് കർഷകൻ പുൽപ്പള്ളി സീതാമൗണ്ട് സ്വദേശി സിജു നെയാണ് മാനന്തവാടി സ്വദേശിയായ ഇഞ്ചി വ്യാപാരി മർദ്ദിച്ചതായി പോലിസിൽ പരാതി നൽകിയിരുന്നു. അംബാപുരക്കടത്ത് മധൂർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. സിജു മധൂർ ആശുപത്രിയിൽ ചികിത്സ തേടി. ജോയി എന്ന വ്യാപാരി മാനന്തവാടിയിൽ നിന്ന് ഗുണ്ടകളെ കൂട്ടി കർണ്ണാടകയിൽ പോയി ആക്രമിക്കുകയായിരുന്നുവെന്ന് കാണിച്ച് സിജു നൽകിയ പരാതിയിൽ ജയ്പുര പോലീസ് കേസെടുത്തു. കർഷകനെ ചൂഷണം ചെയ്യുകയും പണം ആവശ്യപ്പെട്ടപ്പോൾ മർദ്ദിക്കുകയും. ചെയ്ത വ്യാപാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഷണൽ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ കർഷകർ മാർച്ചും ധർണ്ണയും നടത്തിയത്. ചെയർമാൻ ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. നടപടി ഉണ്ടായില്ലങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കൺവീനർ എസ്.എം റസാഖ്, ട്രഷറർ പി.പി.തോമസ് ,വൈസ് ചെയർമാൻ വി.എൽ. അജയകുമാർ, ജോയിൻ്റ് കൺവീനർ എം.സി.ഫൈസൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95416/malayalee-farmers-marched-and-staged-a-dharna-at-the-hand-post-demanding-action-against-the-trader-who-attacked-the-farmer)