---
title: "ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു"
english_title: "Transgender"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95563/transgender"
published_at: "2023-02-08T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e347c24637f_Screenshot_20230208-122641_Dailyhunt.jpg"
keywords: []
---

# ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

> **Lead Summary:** ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്.

## Article Content

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു. സഹദിന്റെയും സിയയുടെയും പൊന്നോമനയെ കാണാന്‍ കാത്തിരിക്കുകയാണ് സുഹൃത്തുക്കള്‍. ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.

ഒരു കുഞ്ഞിനായി കാത്തിരുന്ന ദമ്ബതികള്‍ ദത്തെടുക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചെങ്കിലും അവര്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായതു കൊണ്ടുതന്നെ നിയമനടപടികള്‍ ഇരുവരുടേയും ആഗ്രഹത്തിന് തടസമായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95563/transgender)