---
title: "അനുഗ്രഹം ചൊരിഞ്ഞ് മുച്ചിലോട്ട് ഭഗവതി "
english_title: "Bhagwati showered her blessings"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95574/bhagwati-showered-her-blessings"
published_at: "2023-02-08T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3511e04b65_Screenshot_2023-02-08-12-55-09-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അനുഗ്രഹം ചൊരിഞ്ഞ് മുച്ചിലോട്ട് ഭഗവതി 

> **Lead Summary:** **പയ്യന്നൂർ**: കൂടിയെത്തിയവർക്ക് ദർശനപുണ്യമേകി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോറോം മുച്ചിലോട്ട് കാവിൽ ഭഗവതിയുടെ തിരുമുടി നിവർന്നു. സമാപനദിവസമായ ചൊവ്വാഴ്ച പുലർച്ചെമുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. പതിമൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഭഗവതി സർവാഭരണവിഭൂഷിതയായി തിരുമുറ്റത്ത് നടനമാടാനെത്തിയത്.

## Article Content

**പയ്യന്നൂർ**: കൂടിയെത്തിയവർക്ക് ദർശനപുണ്യമേകി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോറോം മുച്ചിലോട്ട് കാവിൽ ഭഗവതിയുടെ തിരുമുടി നിവർന്നു. സമാപനദിവസമായ ചൊവ്വാഴ്ച പുലർച്ചെമുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. പതിമൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഭഗവതി സർവാഭരണവിഭൂഷിതയായി തിരുമുറ്റത്ത് നടനമാടാനെത്തിയത്.

മുച്ചിലോട്ടമ്മയെ കാണാനും അനുഗ്രഹം തേടാനും ക്ഷേത്രാങ്കണത്തിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടമായിരുന്നു. പുലർച്ചെമുതൽ പുലിയൂർ കണ്ണൻ ദൈവം, തൽസ്വരൂപൻ, കൈക്കോളൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർകാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങൾ കെട്ടിയാടി.

ചൊവ്വാഴ്ച രാത്രി വെറ്റിലാചാരത്തോടെ പെരുങ്കളിയാട്ടം സമാപിച്ചു. അവസാനദിവസം ഒരുലക്ഷത്തിലേറെപേർ ഭഗവതിയുടെ അന്നപ്രസാദത്തിനെത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95574/bhagwati-showered-her-blessings)