---
title: "കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം  സമാപിച്ചു"
english_title: "Kerala Retail Footwear Association State Conference concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95582/kerala-retail-footwear-association-state-conference-concluded"
published_at: "2023-02-08T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3554198336_Screenshot_20230208-132425_WhatsApp.jpg"
keywords: []
---

# കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം  സമാപിച്ചു

> **Lead Summary:** കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.

## Article Content

കേരള റീട്ടെയിൽ ഫൂട്ട്‌വെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എൻ. മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മുഹമ്മദ് കോയ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്‌ സംസ്ഥാന ട്രഷറർ കെ.എസ്. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ബിജു ഐശ്വര്യ, കെ. മുസമ്മിൽ, രജിത് മുല്ലശ്ശേരി, സലീം കൊല്ലം, മുഹമ്മദ് ഫസൽ, സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. നൗഷൽ, സവാദ് പയ്യന്നൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95582/kerala-retail-footwear-association-state-conference-concluded)