---
title: "ആരാധകരെ ആവേശത്തിലാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ നാളെ എത്തുന്നു"
english_title: "Christopher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95620/christopher"
published_at: "2023-02-08T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e36c2d576ce_Picsart_23-02-08_14-54-01-481.jpg"
keywords: []
---

# ആരാധകരെ ആവേശത്തിലാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ നാളെ എത്തുന്നു

> **Lead Summary:**  ഏറെ കാലത്തിനുശേഷം മമ്മൂട്ടി, ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫര്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ക്രിസ്റ്റഫറില്‍ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

## Article Content

 ഏറെ കാലത്തിനുശേഷം മമ്മൂട്ടി, ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫര്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി ക്രിസ്റ്റഫറില്‍ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

ഭീഷ്മപർവത്തിന് ശേഷം മമ്മൂട്ടി വീണ്ടും മാസ് ആക്ഷൻ കഥാപാത്രവുമായാണ് ക്രിസ്റ്റഫറിൽ എത്തുന്നത്. തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സ്നേഹയും അമല പോളും ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. അമലാ പോളും മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.

2010 ൽ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിനുശേഷം മമൂട്ടിയും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമല്‍ രാജ് കലേഷ്, ദീപക് പറമ്പോള്‍, ഷഹീന്‍ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്.

സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍. ചിത്രം നാളെ ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95620/christopher)