---
title: "തിരുവനന്തപുരത്ത് പരിശീലന പറക്കലിനിടെ നിയന്ത്രണം വിട്ട വിമാനം ഇടിച്ചിറക്കി"
english_title: "The plane crashed out of control"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95636/the-plane-crashed-out-of-control"
published_at: "2023-02-08T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e37aeb6ca13_Screenshot_2023-02-08-15-55-37-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# തിരുവനന്തപുരത്ത് പരിശീലന പറക്കലിനിടെ നിയന്ത്രണം വിട്ട വിമാനം ഇടിച്ചിറക്കി

> **Lead Summary:** **തിരുവനന്തപുരം**: പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം ഇടിച്ചിറക്കിയത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: പരിശീലന പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം ഇടിച്ചിറക്കിയത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റൺവേയിലാണ് വിമാനം ഇടിച്ചിറക്കിയത്. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. ഇടിച്ചിറക്കിയ സമയത്ത് തീ പിടിക്കാതിരുന്നത് വലിയ ദുരന്തമാണ്  ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95636/the-plane-crashed-out-of-control)