---
title: "കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "praveshanolsav kottiyoor ijm school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9564/praveshanolsav-kottiyoor-ijm-school"
published_at: "2021-11-08T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61893dc996aac_ijm.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:**  കൊട്ടിയൂർ: ഒന്നര വർഷത്തെ അടച്ച് പൂട്ടലിനു ശേഷം എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള വരവ് ആഘോഷമാക്കി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് അധ്യാപകരും മുതിർന്ന ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് നവാഗതരെ സ്വീകരിച്ചു.

## Article Content

 കൊട്ടിയൂർ: ഒന്നര വർഷത്തെ അടച്ച് പൂട്ടലിനു ശേഷം എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള വരവ് ആഘോഷമാക്കി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് അധ്യാപകരും മുതിർന്ന ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് നവാഗതരെ സ്വീകരിച്ചു.

സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവ ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സിസിലി മാത്യു സ്വാഗതം പറഞ്ഞു. പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ അധ്യക്ഷനായി. അധ്യാപകരായ സി. ജെസ്സിൻ ജോസ്, റിജോയ് എം.എം, ഷീബ തോമസ് എന്നിവർ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികളിൽ നിന്നും ലക്കി സ്റ്റാറുകളെ തിരഞ്ഞെടുക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

മുതിർന്ന വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം പായസവിതരണത്തോടെ പ്രവേശനോത്സവ ആഘോഷ ചടങ്ങുകൾ അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9564/praveshanolsav-kottiyoor-ijm-school)