---
title: "തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95657/arrested"
published_at: "2023-02-08T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e387cd2aca0_Picsart_23-02-08_17-00-01-102.jpg"
keywords: []
---

# തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ 

> **Lead Summary:** **തലശ്ശേരി** : തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. എരുവട്ടി സ്വദേശി നവാസിനെയാണ് 4 ഗ്രാം ബ്രൗൺഷുഗറുമായി തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്.

## Article Content

**തലശ്ശേരി** : തലശേരിയിൽ ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ. എരുവട്ടി സ്വദേശി നവാസിനെയാണ് 4 ഗ്രാം ബ്രൗൺഷുഗറുമായി തലശേരി പൊലീസ് അറസ്റ്റു ചെയ്തത്. തലശ്ശേരി മെയിൻ റോഡിൽ വച്ചാണ് നാല് ഗ്രാം ബ്രൗൺ ഷുഗറുമായി എരുവട്ടി സ്വദേശി നവാസിനെ പോലിസ് പരിശോധനക്കിടെ കസ്റ്റഡിയിലെടുത്തത്.

സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺ ഷുഗർ വിൽപന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. തലശ്ശേരി സിഐ എം അനിലും, എസ് ഐ സജേഷും ചേർന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. സിപിഒമാരായ ജിജേഷ് കോപ്പായി, അനിൽ ആന്റണി, സിജിൻ , ഹിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95657/arrested)