---
title: "അടക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി."
english_title: "The tiger in Ramachi again."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9570/the-tiger-in-ramachi-again"
published_at: "2021-11-08T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189433ce06af_Walking_tiger_female.jpg"
keywords: []
---

# അടക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി.

> **Lead Summary:** കേളകം: അടക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി. കാടിറങ്ങിയ കടുവ പള്ളിവാതുക്കൽ ഇട്ടിയവറയുടെ പോത്തിനെ കടിച്ചു കൊന്നു. സംഭവത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറെസ്റ് ഓഫീസർ സി ആർ മഹേഷ്, ബീറ്റ് ഓഫിസർ പി വി സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

## Article Content

കേളകം: അടക്കാത്തോട് രാമച്ചിയിൽ വീണ്ടും കടുവ ഇറങ്ങി. കാടിറങ്ങിയ കടുവ പള്ളിവാതുക്കൽ ഇട്ടിയവറയുടെ പോത്തിനെ കടിച്ചു കൊന്നു. സംഭവത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറെസ്റ് ഓഫീസർ സി ആർ മഹേഷ്, ബീറ്റ് ഓഫിസർ പി വി സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കണിച്ചാർ പഞ്ചായത്ത് അധികൃതർ രാമച്ചിയിലെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ചു. പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9570/the-tiger-in-ramachi-again)