---
title: "പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. "
english_title: "The decision of the district level monitoring committee to tighten the removal of illegal boards and banners on the roadsides failed."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95737/the-decision-of-the-district-level-monitoring-committee-to-tighten-the-removal-of-illegal-boards-and-banners-on-the-roadsides-failed"
published_at: "2023-02-08T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3df70e5707_sadfgrdf.jpg"
keywords: []
---

# പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. 

> **Lead Summary:** **കണ്ണൂർ : **പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലയിലെ രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടുമുള്ള അഭ്യർഥനയും പരിഗണിക്കപ്പെട്ടില്ല.

## Article Content

**കണ്ണൂർ : **പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യൽ കർശനമാക്കാനുള്ള ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം പാളി. വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നു ജില്ലയിലെ രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടുമുള്ള അഭ്യർഥനയും പരിഗണിക്കപ്പെട്ടില്ല.

പാതയോരങ്ങളിലെ ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സർക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾക്കു പുറമേ ഫുട്ബോൾ ഫാൻസുകാരുടെ ബോർഡുകളുമുണ്ട് നീക്കം ചെയ്യാൻ. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നാടാകെ കെട്ടിയുയർത്തിയ ഫുട്ബോൾ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ലോകകപ്പ് കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും അതേനിൽപ് നിൽക്കുകയാണ്. ദേശീയ പാതയോരങ്ങളിലും കെഎസ്പിടി റോഡരികിലും ഉൾനാടുകളിലും ഡ്രൈവർമാരുടെ കാഴ്ചയ്ക്കു തടസ്സമാകും വിധവും ശ്രദ്ധതെറ്റിക്കും വിധത്തിലുമാണ് ചില കട്ടൗട്ടുകൾ. ചിലത് കാറ്റത്ത് ആടുന്നുണ്ട്. മറ്റുചിലതാകട്ടെ ഏത് നേരവും വീഴും എന്ന അവസ്ഥയിലും. കാൽനടയാത്രികർക്കും ഇത്തരം കട്ടൗട്ടുകൾ അപകട ഭീഷണിയുയർത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95737/the-decision-of-the-district-level-monitoring-committee-to-tighten-the-removal-of-illegal-boards-and-banners-on-the-roadsides-failed)