---
title: "രക്തദാന ക്യാമ്പും അവയവദാന സമ്മതപത്ര കൈമാറ്റവും നടത്തി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95753/manathavadi"
published_at: "2023-02-09T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4451cc8d13_IMG-20230208-WA0166.jpg"
keywords: []
---

# രക്തദാന ക്യാമ്പും അവയവദാന സമ്മതപത്ര കൈമാറ്റവും നടത്തി

> **Lead Summary:**  **മാനന്തവാടി:** മകര ആയുർവേദ ഹിൽ റിസോർട്ടിന്റയും, ജ്യോതിർ ഗമയുടെയും സഹകരണത്തോടെ മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പും അവയവദാന സമ്മതപത്ര സമർപ്പണവും നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി.

## Article Content

 **മാനന്തവാടി:** മകര ആയുർവേദ ഹിൽ റിസോർട്ടിന്റയും, ജ്യോതിർ ഗമയുടെയും സഹകരണത്തോടെ മാനന്തവാടി മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്ത ദാന ക്യാമ്പും അവയവദാന സമ്മതപത്ര സമർപ്പണവും നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജോതിർഗമയ കോഡിനേറ്റർ കെ.എം. ഷിനോജ് അവയവദാന സമ്മതപത്രം ഏറ്റുവാങ്ങി.

മാനന്തവാടി നഗരസഭ കൗൺസിലർ സിനി ബാബു, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. ബിനിജ മെറിൻ, ഡോ. പി.വി. അനുപ്രിയ, മകര ആയുർവേദ ഹിൽ റിസോർട്ട് പ്രതിനിധികളായ പി.വി. തോമസ്, ബീനേഷ് വർഗീസ്, സ്.എം. മിഥിലാജ്, എം. ഷൈജൻ, മജീദ് സഖഫി, ബ്ലഡ് ബാങ്ക് ജീവനക്കാരായ സിബി മാത്യു, കെ.പി. മുസ്തഫ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95753/manathavadi)