---
title: "കൊല്ലത്ത്  സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ  ആത്മഹത്യ ചെയ്തു."
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95799/suicide"
published_at: "2023-02-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4845815087_Screenshot_20230209-105553_Facebook.jpg"
keywords: []
---

# കൊല്ലത്ത്  സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ  ആത്മഹത്യ ചെയ്തു.

> **Lead Summary:** **കൊല്ലം**: പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്.

## Article Content

**കൊല്ലം**: പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം എന്നാണ് കരുതുന്നത്. സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് ഇയാൾ കഴിഞ്ഞത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ഇയാൾക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ചില സാമ്പത്തിക ബാധ്യതകളും വിജയകുമാറിനുണ്ടായിരുന്നുവെന്നാണ് സൂചന. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95799/suicide)