---
title: "ഇന്ധന സെസിനെതിരായ പ്രതിഷേധം: ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു"
english_title: "finance minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95824/finance-minister"
published_at: "2023-02-09T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e49c71a623d_image_(2).jpg"
keywords: []
---

# ഇന്ധന സെസിനെതിരായ പ്രതിഷേധം: ധനമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

> **Lead Summary:** ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

## Article Content

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സുരക്ഷ വർധിപ്പിച്ചു. ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

നിയമസഭാ മാർച്ചും ജില്ലകളിൽ കലക്ടറേറ്റ് മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട് സമരങ്ങൾ മിക്കയിടത്തും അക്രമാസക്തമാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് ആലുവയിൽ വെച്ച് കരിങ്കൊടി കാണിച്ചിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് ധനമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചത്. ഇന്ധന സെസിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി ഇന്നലെ സഭയിൽ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95824/finance-minister)