---
title: "കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറ്:  ജനല്‍ ചില്ലുകള്‍ തകര്‍ന്നു"
english_title: "V Muraleedharan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95853/v-muraleedharan"
published_at: "2023-02-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4b0fcb5e8a_Screenshot_2023-02-09-13-54-43-93_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറ്:  ജനല്‍ ചില്ലുകള്‍ തകര്‍ന്നു

> **Lead Summary:** **തിരുവനന്തപുരം**: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം ഉളളൂരിലെ മുരളീധരന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ വീടിന് നേരെ കല്ലേറിഞ്ഞാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവനും തകര്‍ന്നു വീണു.

## Article Content

**തിരുവനന്തപുരം**: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം ഉളളൂരിലെ മുരളീധരന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ വീടിന് നേരെ കല്ലേറിഞ്ഞാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ മുഴുവനും തകര്‍ന്നു വീണു.

കാര്‍ പാര്‍ക്ക് ചെയ്യുന്ന പോര്‍ച്ചില്‍ ചോരപ്പാടുകള്‍ കണ്ടെടുത്തു. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം നോക്കിയാണ് അക്രമികള്‍ വീടിന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസ് അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസുദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95853/v-muraleedharan)