---
title: "കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി"
english_title: "Kottiyoor nssk up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95882/kottiyoor-nssk-up-school"
published_at: "2023-02-09T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4ca30cf427_Picsart_23-02-09_15-49-00-095.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി

> **Lead Summary:** **കൊട്ടിയൂർ** എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ ജെസ്സി റോയ് നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ** എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ ജെസ്സി റോയ് നിർവഹിച്ചു.

സ്കൂൾ മാനേജർ സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് സുമിത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട്  രാജീവൻ, മദർ പി ടി എ പ്രസിഡണ്ട്    റാഷിദ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.പി ടി എ പ്രതിനിധികളായ ഷിബു, ജോഷി, ജയ ബിജു, സഫൂറ, വിദ്യാർഥികൾ, സ്റ്റാഫംഗങ്ങൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.എസ് ആർ ജി കൺവീനർ ജിഷാറാണിവി എസ്‌ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95882/kottiyoor-nssk-up-school)