---
title: "ലീഗൽ സർവീസസ് അതോറിറ്റിയുടെ ലോക് അദാലത്ത് ഫിബ്രവരി 11 ന് "
english_title: "Legal Services Authority "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95889/legal-services-authority"
published_at: "2023-02-09T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4cd887550d_IMG-20230209-WA0082.jpg"
keywords: []
---

# ലീഗൽ സർവീസസ് അതോറിറ്റിയുടെ ലോക് അദാലത്ത് ഫിബ്രവരി 11 ന് 

> **Lead Summary:** **തലശ്ശേരി**: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിലായി പരാതി പരിഹാര ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നു.

## Article Content

**തലശ്ശേരി**: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തലശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിലായി പരാതി പരിഹാര ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നു.

തലശ്ശേരി ജില്ലാകോടതി സമുച്ചയത്തിൽ 9 ബൂത്തുകളിലായി നൂറ് കണക്കിന് കേസുകൾ പരിഗണനക്ക് വരുന്നതായിരിക്കും. കോടതിയിൽ നിലവിലുള്ളതും അല്ലാത്തതുമായ കേസുകൾ, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി, വിവിധ ബാങ്കുകൾ, റവന്യു , ഇൻഷുറൻസ് , കെ.എസ്.ഇ.ബി തുടങ്ങി വിവിധ മേഖലയിലുള്ള പരാതികൾ അദാലത്തിൽ പരിഗണിക്കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95889/legal-services-authority)