---
title: "കേരളത്തിൽ സർക്കാർ സ്പോൺസേർഡ് വിലക്കയറ്റമെന്ന് വി.വി.രാജൻ"
english_title: "V V rajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95894/v-v-rajan"
published_at: "2023-02-09T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d46439cb6_Picsart_23-02-09_16-35-08-303.jpg"
keywords: []
---

# കേരളത്തിൽ സർക്കാർ സ്പോൺസേർഡ് വിലക്കയറ്റമെന്ന് വി.വി.രാജൻ

> **Lead Summary:** **കൽപ്പറ്റ**: സംസ്ഥാന ബഡ്ജറ്റിനെതിരെ ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി. സാധാരണക്കാരിൽ നിന്ന് നികുതി കൊള്ളയാണ് നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ വി.വി.രാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: സംസ്ഥാന ബഡ്ജറ്റിനെതിരെ ബി.ജെ.പി. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി. സാധാരണക്കാരിൽ നിന്ന് നികുതി കൊള്ളയാണ് നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ബഡ്ജറ്റിൻ്റെ കോപ്പി കത്തിച്ച് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ വി.വി.രാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ സർക്കാർ സ്പോൺസേർഡ് വിലക്കയറ്റമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.പി.മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.സദാനന്ദൻ, ബി.ജെ.പി. മേഖല ഉപാധ്യക്ഷൻ പി.ജി. ആനന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95894/v-v-rajan)