---
title: "ഇരിട്ടി ടൗണിലെ കടയിലെ മോഷണം; പ്രതി പിടിയിൽ"
english_title: "Iritty moshanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9590/iritty-moshanam"
published_at: "2021-11-08T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189684747671_FB_IMG_1636394931098.jpg"
keywords: []
---

# ഇരിട്ടി ടൗണിലെ കടയിലെ മോഷണം; പ്രതി പിടിയിൽ

> **Lead Summary:** ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് വൺവേ റോഡിലുള്ള ഐഡിയൽ ഇലക്ട്രോണിക്‌സ് പവർ ടൂൾസ് കടയിൽ മോഷണം നടത്തിയാൾ പോലീസ് പിടിയിലായി. നിരവധി മോഷണക്കേസിൽ പ്രതിയായി ശിക്ഷ കഴിഞ്ഞ് ജയിലിന് വെളിയിലിറങ്ങിയ തുരപ്പൻ സന്തോഷാണ് മോഷണം നടത്തിയതെന്നാണ് സംശയം.

## Article Content

ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്റ് വൺവേ റോഡിലുള്ള ഐഡിയൽ ഇലക്ട്രോണിക്‌സ് പവർ ടൂൾസ് കടയിൽ മോഷണം നടത്തിയാൾ പോലീസ് പിടിയിലായി. നിരവധി മോഷണക്കേസിൽ പ്രതിയായി ശിക്ഷ കഴിഞ്ഞ് ജയിലിന് വെളിയിലിറങ്ങിയ തുരപ്പൻ സന്തോഷാണ് മോഷണം നടത്തിയതെന്നാണ് സംശയം.

ശ്രീകണ്ഠപുരം പോലീസാണ് സന്തോഷിനെ പിടികൂടിയത്. ഇരിട്ടിയിൽ മോഷണം നടത്തി പോകുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇരിട്ടിയിലെ കടയിൽ നിന്നും ഒരുലക്ഷത്തിലധികം രൂപയാണ് കവർച്ച ചെയ്തത്. ആലക്കോട് , ശ്രീകണ്ഠപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസ് ഉണ്ട്.

അറസ്റ്റിലാകുമ്പോൾ തുരപ്പൻ സന്തോഷിന്റെ കൈവശം പണം ഉണ്ടായിരുന്നു. ഇത് ഇരിട്ടിയിലെ കടയിൽ നിന്നും മോഷ്ടിച്ചതാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9590/iritty-moshanam)