---
title: "തളിപ്പറമ്പ് സ്റ്റാർ ഹൈറ്റ് വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95900/thaliparamba"
published_at: "2023-02-09T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4d79651024_Screenshot_2023-02-09-16-46-32-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് സ്റ്റാർ ഹൈറ്റ് വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തു

> **Lead Summary:** **തളിപ്പറമ്പ**: ചിറവക്കിലെ സ്റ്റാർ ഹൈറ്റ് വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തു. പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും സഹോദരൻ കിരൺ കുമാറുമാണ് നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും കിരൺ കുമാറുമാണ് നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്.

## Article Content

**തളിപ്പറമ്പ**: ചിറവക്കിലെ സ്റ്റാർ ഹൈറ്റ് വിസ തട്ടിപ്പ് കേസിലെ പ്രതികളായ സഹോദരങ്ങൾക്കെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തു. പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും സഹോദരൻ കിരൺ കുമാറുമാണ് നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന കിഷോർ കുമാറും കിരൺ കുമാറുമാണ് നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്.

യൂറോപ്പിലേക്കുൾപ്പെടെ വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നാണ് പണം തട്ടിയത്. സ്ഥാപനം പൂട്ടുകയും ഇടപാടുകാർ ചിറവക്കിലെ ഓഫീസിലേക്ക് എത്താൻ തുടങ്ങുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. എന്നാൽ ആരും പരാതി നൽകാത്തതിനാൽ ഇവർക്കെതിരെ പോലീസ് നടപടിയുണ്ടായില്ല. തട്ടിപ്പിനിരയായ വയനാട്ടിലെ യുവാവ് കഴിഞ്ഞ ജനുവരി 4ന് ജീവനൊടുക്കിയതോടെയാണ് പോലീസ് നടപടി തുടങ്ങിയത്.

ഇതേ തുടർന്ന് തളിപറമ്പ്, പയ്യന്നൂർ, പരിയാരം സ്റ്റേഷനുകളിൽ യുവാക്കൾ പരാതികളുമായി എത്തി. ഇതിനകം 20 കേസുകൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേഷാണ് കേസ് അന്വേഷിക്കുന്നത്. യു.കെയടക്കമുള്ള രാജ്യങ്ങളി ലേക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് തട്ടിയെടുത്ത പണം കൊണ്ട് പുളിമ്പറമ്പിൽ കൂറ്റൻ വീട് പണിയുകയും ആഢംബര ജീവിതം തുടരുകയും ചെയ്യുന്നതിനിടയിലാണ് സ്ഥാപനം പൂട്ടി ഇവർ നാടുവിട്ടത്.

തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ വിമാനത്താവളങ്ങളിലും ഈ വിവരം കൊടുക്കുകയും ചെയ്തിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95900/thaliparamba)