---
title: "പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം  പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി"
english_title: "Pravasi Family Welfare Cooperative"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/95907/pravasi-family-welfare-cooperative"
published_at: "2023-02-09T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4def0a5168_Screenshot_2023-02-09-17-10-16-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം  പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി

> **Lead Summary:** **തളിപ്പറമ്പ**: ഏരിയാ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം പൂക്കോത്ത് നടയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: ഏരിയാ പ്രവാസി ഫാമിലി വെൽഫെയർ സഹകരണ സംഘത്തിന്റെ പ്രവർത്തനം പൂക്കോത്ത് നടയിൽ പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ലോക്കർ ഉദ്ഘാടനവും സ്വർണ്ണ പണയ വായ്പ വിതരണവും അസിസ്റ്റന്റ് രജിസ്റ്റാർ പി പി സുനിലനും നിക്ഷേപം സ്വീകരിക്കൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായും ,വായ്പ വിതരണം കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളിയും നിർവഹിച്ചു. സി പി ഗംഗാധരൻ, ടി വി രതീഷ് , ടി ബാലകൃഷ്ണൻ , പുല്ലായിക്കൊടി ചന്ദ്രൻ ,വി ജയൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/95907/pravasi-family-welfare-cooperative)